'എസ്എസ്എൽസി, പ്ലസ്ടു കോഴ്സും പരീക്ഷയും വരെ നടത്തുന്നു' പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്

Published : May 05, 2025, 07:29 PM IST
'എസ്എസ്എൽസി, പ്ലസ്ടു കോഴ്സും പരീക്ഷയും വരെ നടത്തുന്നു' പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്

Synopsis

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്:ഡിജിപിക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്  

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന സംഭവത്തിൽ മന്ത്രി ഡിജിപിക്ക് പരാതി നൽകി.  വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്ന് പൊതു വിദ്യാഭ്യാസ-തൊഴി വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ  കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷന്റെ പേരിലാണ് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്. എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നു എന്നുള്ള വാർത്ത ഇന്ന് ചില പത്രത്തിൽ വന്നിട്ടുണ്ട്. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടികൾ കൈക്കൊള്ളാനാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കത്ത് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെയുൾപ്പെടെ വെറുതെ വിട്ടത് നാല് പ്രതികളെ, ​ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ