'തൃശൂർ പൂരം മുടങ്ങില്ല', സർക്കാർ തീരുമാനം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി

Published : Mar 28, 2021, 10:35 AM ISTUpdated : Mar 28, 2021, 10:39 AM IST
'തൃശൂർ പൂരം മുടങ്ങില്ല', സർക്കാർ തീരുമാനം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി

Synopsis

സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും മന്ത്രി സുനിൽകുമാർ

തൃശൂർ: തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ  ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പൂരം എക്സിബിഷൻ നിയന്ത്രങ്ങളോടെ നടക്കും. അത് സംബന്ധിച്ച് സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. എക്സിബിഷന് 200 പേർക്കെ അനുമതി നൽകൂവെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തൃശൂർ പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്തെത്തിയിരുന്നു. ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച്  എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്എടി ആശുപത്രിയിലുള്ള കുഞ്ഞിന് 10 ലക്ഷത്തിന്‍റെ മരുന്ന് സൗജന്യം; പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
'ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായി'; സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് റിമാന്‍ഡിൽ, തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റും