പിണറായിക്കെതിരായ ഇഡി ശുപാർശ; വിശദീകരണവുമായി സണ്ണി ജോസഫ്, സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്

Published : Sep 10, 2026, 03:35 PM IST
Sunny Joseph

Synopsis

പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞതെന്നും മന്ത്രി

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും നടപടി. വിഷയത്തിൽ സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പിണറായിക്കെതിരായ ഇഡി ശുപാർശയിൽ എടുത്തുചാടി തീരുമാനമില്ലെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

കെപിസിസി യോ​ഗത്തിൽ പിഎം ശ്രീ മുഖ്യമന്ത്രി വിശദീകരിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള തീരുമാനമാണ്. ഉപസമിതി വീണ്ടും യോഗം ചേരും. ഇതിൽ‌ അന്തിമ തീരുമാനമായിട്ടില്ല. ബോർഡ് കോർപ്പറേഷൻ ഉടൻ തീരുമാനിക്കുമെന്നും ചിറയിൻകീഴ് കയ്യാങ്കളിയിൽ റിപ്പോർട്ട് കിട്ടിയെന്നും ആലോചിച്ച് പഠിച്ചശേഷം മാത്രം നടപടിയുണ്ടാവുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമസ്തയിലെ വിഭാഗീയതയിൽ നിർണായക നീക്കങ്ങൾ; വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം
15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശൻ, പക്ഷേ എങ്ങനെ? ഈ മാസം മുഴുവൻ പവർ കട്ടിന് സാധ്യത