‘ഏകോപനമില്ലെന്ന് പറഞ്ഞതിന് നന്ദി’; കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്

Published : Sep 10, 2026, 11:27 AM IST
sunny joseph, krishnan kutty

Synopsis

കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനം ഇല്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനം ഇല്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പരിഹസിച്ചു. വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയാണുണ്ടായതെന്നും കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നും കൃഷ്ണൻ കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ കൃഷ്ണൻ കുട്ടി

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നാണ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചത്. ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്. അത് ഒന്നുമായില്ല. 2023ൽ സമാനമായ സാഹചര്യം ഉണ്ടായതാണ്. അന്ന് മന്ത്രിയായ താൻ ഓരോ ആഴ്ചയിലും ഉന്നതതല യോഗം നടത്തി. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, പ്രാഥമിക അന്വേഷണത്തിന് കേസെടുത്തു
ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ