ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കണം, കാലാവസ്ഥാ വെല്ലുവിളി നേരിടാൻ അനിവാര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ്

Published : Aug 06, 2026, 09:47 AM IST
sunny joseph

Synopsis

കേരളത്തിൽ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വൈദ്യുതി മന്ത്രി ഊന്നിപ്പറഞ്ഞു. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി, ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ നടപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു.

തിരുവനന്തപുരം: അതിവേഗ നഗരവൽക്കരണം നടക്കുന്ന കേരളത്തിൽ കെട്ടിടമേഖലയിലെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ കാർബൺ വിമുക്തീകരണവും ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങളുടെ നടപ്പാക്കലും ലക്ഷ്യമിട്ട് എനർജി മാനേജ്‌മെന്റ് സെന്റർ, കില, ജി.ബി.പി.എൻ ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിശീലന പരമ്പരയുടെ ഉദ്ഘാടനം തിരുവനന്തപുരം ഹോട്ടൽ റെസിഡൻസി ടവറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനും ഊർജ ഉപഭോഗം കുറയ്ക്കുന്നതിനും സുസ്ഥിര നഗരവികസനം ഉറപ്പാക്കുന്നതിനും ഊർജകാര്യക്ഷമ കെട്ടിടനിർമാണ രീതികളും കെട്ടിടചട്ടങ്ങളും തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ, കെട്ടിടമേഖലയിലെ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, സുസ്ഥിര നഗരവികസനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സാങ്കേതിക സെഷനുകൾ നയിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വിവിധ കോർപ്പറേഷനുകളുടെയും നഗരസഭകളുടെയും ജനപ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു. എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ ആർ ഹരികുമാർ സ്വാഗതമാശംസിച്ചു. ജി ബി പി എൻ കൺട്രി മാനേജിംഗ് ഡയറക്ടർ ഡോ. സുനിത പുരുഷോത്തം നന്ദി രേഖപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇനി വാട്സ് ആപ്പിലും ടിക്കറ്റ്, കൊറിയർ സർവീസ് പുനരാരംഭിക്കും; രണ്ട് മാറ്റങ്ങളുമായി കെഎസ്ആർടിസി
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ്; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും, പുതിയ ഡാം വേണം നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്