
കൽപറ്റ: കളളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് മീനാക്ഷിപുഴയിൽ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രി ടി സിദ്ദിഖ്. മൂന്നാമത്തെ സോൺ കേന്ദ്രീകരിച്ച് പൂർണ പരിശോധന നടത്തും. ഇന്ന് മുഖ്യമന്ത്രി അന്വേഷണ കമ്മിറ്റിയെ പ്രഖ്യാപിക്കുമെന്നും വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട് ഇന്ന് വ്യക്തത വരുമെന്നും മന്ത്രി അറിയിച്ചു. ദ്രുതഗതിയിൽ അന്വേഷണം നടത്തും. നിർമ്മാണ കമ്പനി മാനദണ്ഡങ്ങൾ പാലിച്ചോ നിർദേശങ്ങൾ പാലിച്ചോ എന്നതടക്കം പരിശോധിക്കും. ദേശാഭിമാനിയ്ക്ക് എന്തും പറയാമെന്ന് പറഞ്ഞ മന്ത്രി അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും കൂട്ടിച്ചേർത്തു. പദ്ധതി കൊണ്ടുവന്നത് പദ്ധതിയുമായി മുന്നോട്ടുപോയത് മൂന്ന് ഉദ്ഘാടനങ്ങൾ സംഘടിപ്പിച്ചത് ഒക്കെ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam