വയനാട് ടൗൺഷിപ്പ്: ഊരാളുങ്കലിന് മന്ത്രിയുടെ മുന്നറിയിപ്പ്, 'ടൗൺഷിപ്പ് നിർമ്മാണത്തിന് ശേഷം കൂട്ടിയിട്ട മണ്ണ് ഉടൻ നീക്കണം, ഇല്ലെങ്കിൽ നടപടി'

Published : Jul 08, 2026, 08:48 AM IST
wayanad

Synopsis

വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് മന്ത്രി ടി സിദ്ദിഖ് നിർദ്ദേശം നൽകി. 

കൽപ്പറ്റ : വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് നിർദ്ദേശം നൽകി. വയനാട് കള്ളാടിയിലെ തുരങ്ക നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ് വയനാട് ടൌൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ നിർദേശം നൽകിയത്. നിർമ്മാണ പ്രവർത്തികൾക്ക് ശേഷം സമീപ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടനെ നീക്കണമെന്ന് നിർമാതാക്കളായ ഊരാളുങ്കലിനാണ് നിർദേശം നൽകിയതായി മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് സംഭവിച്ചത് പോലെ വൻ അപകടത്തിന് സാധ്യതയുണ്ടെന്നും നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലുകളില്ലാതെ മണ്ണ് കൂട്ടിയിടുന്നത് വൻ തോതിൽ ആശങ്ക പരത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ കാര്യത്തിൽ സർക്കാരിന് വൻ കയ്യടി, രണ്ടുംകൽപ്പിച്ച് കളത്തലിറങ്ങി രമേശ് ചെന്നിത്തല; ഓപ്പറേഷൻ തൂഫാൻ കണക്കുമായി ആഭ്യന്തര മന്ത്രി
കനത്ത വേദനക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ട് വന്നു; വിഷ്ണു നാലുപേർക്ക് പുതുജീവനേകും, ഗ്രീൻ കൊറിഡോർ ഒരുക്കി ആംബുലൻസ് യാത്ര