ശബരിമലയിൽ കോടതി വിധിയാണ് സർക്കാർ നയം: തോമസ് ഐസക്ക്

By Web TeamFirst Published Feb 6, 2021, 4:32 PM IST
Highlights

വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതാണെന്നും തോമസ് ഐസക്ക് 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് മന്ത്രി തോമസ് ഐസക്ക്. വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്ങനെയെങ്കിലും കുറച്ച് വോട്ടുകൾ പിടിക്കാനാണ് കോൺഗ്രസ് നീക്കം. അതിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ പയറ്റി പരാജയപ്പെട്ട അടവ് തന്നെ അവർ വീണ്ടും പുറത്തിറക്കുകയാമെന്നും ഐസക്ക് പരിഹസിച്ചു. 

ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിൻറെ കരട് യുഡിഎഫ് ഇന്ന് പുറത്ത് വിട്ടിരുന്നു. യുവതീപ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന് രണ്ട് വ‍ർഷം വരെ തടവും നിർദ്ദേശിക്കുന്നുണ്ട്. നിയമനിർമ്മാണത്തിന് സാധുതയില്ലെന്ന് സർക്കാർ വിശദീകരിക്കുമ്പോഴാണ് പ്രശ്നം കൂടുതൽ സജീവമാക്കി നിർത്താനുള്ള യുഡിഎഫ് നീക്കം. 

click me!