സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം വെളിപ്പെടുത്തി കായിക മന്ത്രി, 'ഏജന്‍സികളെ മാറ്റി സർക്കാർ ഏറ്റെടുക്കും'

Published : Jan 24, 2024, 10:38 AM IST
സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം വെളിപ്പെടുത്തി കായിക മന്ത്രി, 'ഏജന്‍സികളെ മാറ്റി സർക്കാർ ഏറ്റെടുക്കും'

Synopsis

സംസ്ഥാനത്ത് ഇനിയും പുതിയ സ്റ്റേഡിയങ്ങൾ വരുമെന്നും നിലവിലുള്ള സ്റ്റേഡിയങ്ങൾ പരിപാലിക്കുമെന്നും അതിനുള്ള ഫോർമുല ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം:സംസ്ഥാനത്തെ മൈതാനങ്ങളുടെ മോശം അവസ്ഥയെ പറ്റിയുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിച്ചു കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം നിർമ്മാണ കരാർ ഏറ്റെടുത്ത ഏജൻസികൾ ആണ് എന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറ‍ഞ്ഞു. വീഴ്ച വരുത്തിയ ഏജൻസികളെ മാറ്റി മോശം അവസ്ഥയിലുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം സർക്കാർ ഏറ്റെടുക്കും. അതിവേഗത്തിൽ സ്റ്റേഡിയങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  കളിസ്ഥലങ്ങളുടെ അവസ്ഥ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചൂണ്ടി കാണിച്ചത് ശരിയാണെന്ന് മന്ത്രി പറഞ്ഞു. കിറ്റ്കോ ആണ് സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണിയും മറ്റും ഏറ്റെടുത്തത്. ഇതില്‍ കിറ്റ്കോ വലിയ കാലതാമസം ഉണ്ടാക്കി. അത്തരത്തിൽ ഉള്ള എല്ലാ സ്റ്റേഡിയങ്ങളും സർക്കാർ ഏറ്റെടുക്കും.

ഏജൻസികളെ ഒഴിവാക്കും. സർക്കാർ നേരിട്ട് ഏറ്റെടുത്തു നിർമ്മാണം പൂർത്തിയാക്കും. ചെങ്ങന്നൂർ സ്റ്റേഡിയം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ആലപ്പുഴ സ്റ്റേഡിയം ടെൻഡർ വിളിച്ചു കഴിഞ്ഞു. അധികം വൈകാതെ പണികൾ പൂർത്തിയാക്കും. സംസ്ഥാനത്ത് ഇനിയും പുതിയ സ്റ്റേഡിയങ്ങൾ വരും. നിലവിൽ ഉള്ള സ്റ്റേഡിയങ്ങൾ പരിപാലിക്കും. അതിനുള്ള ഫോർമുല ഉണ്ടാക്കും. പഞ്ചായത്ത്‌ തലങ്ങളിലും സ്റ്റേഡിയം വരും. എല്ലാ പഞ്ചായത്തിലും കളിക്കളം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാത്യു കുഴൽനാടന്‍റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാൻ അനുമതി, റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി