ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ​ഗൗരവത്തോടെ കാണുന്നു, ഉടൻ നടപടിയെന്നും മന്ത്രി

Web Desk   | Asianet News
Published : Dec 28, 2021, 11:45 AM ISTUpdated : Dec 28, 2021, 12:26 PM IST
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ​ഗൗരവത്തോടെ കാണുന്നു, ഉടൻ നടപടിയെന്നും മന്ത്രി

Synopsis

അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട്  പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു.മന്ത്രി വി. അബ്ദുറഹിമാനുമായി  ജിഫ്രി തങ്ങൾ ഫോണിൽ സംസാരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ ജിഫ്രി തങ്ങൾ അറിയിച്ചു. 

കോഴിക്കോട്: സമസ്ത (Samastha)  പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് (Jifri Muthukkoya Thangal) വധഭീഷണി ഉണ്ടായ സംഭവം ഗൗരവത്തിൽ എടുത്തെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ (V Abdurahman)  പറഞ്ഞു. ഇക്കാര്യം ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ അറിയിച്ചു. ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട്  പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു.മന്ത്രി വി. അബ്ദുറഹിമാനുമായി  ജിഫ്രി തങ്ങൾ ഫോണിൽ സംസാരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ ജിഫ്രി തങ്ങൾ അറിയിച്ചു. കുറേ ദിവസങ്ങൾക്ക് മുമ്പ് വന്ന ഫോൺ കോളാണെന്നും അത് കാര്യമാക്കുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും ജിഫ്രി തങ്ങൾ മന്ത്രി വി.അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടു. 

സിഎം മൗലവിയെപ്പോലെ  അന്ത്യമുണ്ടാകുമെന്ന്   ഭീഷണിപ്പെടുത്തിയെന്നാണ്  മലപ്പുറത്ത് ഒരു പരിപാടിക്കിടെ ജിഫ്രി മുത്തു കോയ തങ്ങൾ വെളിപ്പെടുത്തിയത്. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും  അങ്ങനെയാണ് മരണമെങ്കിൽ അങ്ങിനെ സംഭവിക്കും എന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. താൻ ധൈര്യമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു. 

മത പണ്ഡിതർക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നായിരുന്നു സംഭവം അറിഞ്ഞ് മുസ്ലീം ലീ​ഗ് പ്രതികരിച്ചത്. ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷൻ പറഞ്ഞതായും  പി.എം.എ സലാം പ്രതികരിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ