Latest Videos

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിഷേധം: കാര്യമറിയാത്ത പ്രതിപക്ഷം ചാടിക്കേറി പിന്തുണ നൽകിയെന്ന് മന്ത്രി

By Web TeamFirst Published Aug 18, 2022, 5:28 PM IST
Highlights

മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ അദാനി ഗ്രൂപ്പ് പ്രശ്നം പരിഹരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.


ദില്ലി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം കേരളത്തിൽ തീരേണ്ടതാണെന്നും ദില്ലിയിൽ പ്രത്യേക ചർച്ചയുടെ ആവശ്യമില്ലെന്നും വിഷയത്തിൽ സർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും  ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ. സർക്കാരിൻ്റെ നിലപാട് സമരക്കാർ മനസിലാക്കേണ്ടതാണ്. വിഷയത്തിൽ കാര്യം  മനസിലാക്കാതെ പ്രതിപക്ഷം ചാടിക്കേറി പിന്തുണ നൽകിയെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു. ചർച്ചക്ക് വിളിച്ചില്ലെന്ന് പറയുന്ന സമരക്കാർ സ്വന്തം മൊബൈൽ ഫോൺ ആദ്യം പരിശോധിക്കണം. പുനരധിവാസത്തിന് അധികമായി വേണ്ട 3 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 22-ന് യോഗം നടക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നമ്മുക്ക് ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. സമരക്കാർ യാഥാർത്ഥ്യം മനസിലാക്കി സഹകരിക്കണമെന്നും  മന്ത്രി പറഞ്ഞു. 

മൂന്നാം ദിനവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്നാം ദിവസവും തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധം. പൊലീസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ തുറമുഖ കവാടത്തിൽ കൊടി ഉയർത്തി. സമരക്കാർക്ക് പിന്തുണയുമായി. പ്രതിപക്ഷനേതാവ് വിഴിഞ്ഞെത്തെത്തി. തിങ്കളാഴ്ച്  സമരക്കാരുമായി ചർച്ച നടത്താനാണ് സർക്കാർ നീക്കം. 

മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ അദാനി ഗ്രൂപ്പ് പ്രശ്നം പരിഹരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ അറിയിച്ചു.

സമരം സർക്കാറിന് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ഒത്ത് തീർപ്പ് നീക്കങ്ങളും ശക്തമാണ്. പുനരധിവാസ പ്രശ്നം പരിഹരിക്കാൻ ക്യാന്പുകളിൽ താമസിക്കുന്നവരുടെ കണക്കെടുക്കാൻ കലക്ടർ നിർദ്ദേശിച്ചു. ശശിതരൂരും പ്രശ്നപരിഹാരത്തിന് ഇടപെടുന്നുണ്ട്. പക്ഷെ തുറമുഖ പദ്ധതി നിർത്തിയുള്ള ചർച്ചക്ക് സർക്കാർ തയ്യാറല്ല. തിങ്കളാഴ്ചയിലെ ഉപസമിതി യോഗത്തിനും ചർച്ചക്കും ശേഷം മുഖ്യമന്ത്രി അടുത്ത ഘട്ടത്തിൽ ചർച്ച നടത്താനും സാധ്യതയുണ്ട്.
 

click me!