'അൻവർ പരിധി വിട്ടു'; പേര് നോക്കി വർ​ഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ

Published : Sep 30, 2024, 03:25 PM ISTUpdated : Sep 30, 2024, 04:06 PM IST
'അൻവർ പരിധി വിട്ടു'; പേര് നോക്കി വർ​ഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ

Synopsis

അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.  

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ  രൂക്ഷവിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ. അൻവർ പരിധി വിട്ടെന്ന് വിമർശിച്ച മന്ത്രി പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്ന് പറഞ്ഞു. മലപ്പുറത്തെ പോലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്‌. ഉന്നതപദവിയിൽ ഇരിക്കുന്നയാളെ വെറുതെ പിടിച്ച് പുറത്താക്കാനാകില്ല. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കാക്കി ട്രൗസർ ഇട്ട ആർഎസ്എസുകാരനെന്ന പരാമർശത്തോട് താൻ ട്രൗസർ പൊക്കിനോക്കിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം