'​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല, 6 മാസം മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണ്': സമരക്കാരെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി

Published : Jul 09, 2025, 11:29 AM IST
sivankutty

Synopsis

ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാർ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോസ് ഹൗസ് മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് വരെ നടന്നെത്തി വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാർ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കരുതെന്ന ​ഗണേഷ്കുമാറിന്റെ നിലപാടിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല. പണിമുടക്ക് സംബന്ധിച്ച് ഗണേഷ് കുമാർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ​ഗവർണർ ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗവർണർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം
എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി