ഭരണ നിർവ്വഹണത്തിന് സർക്കാരിന് താൽപര്യം ഇല്ലെന്ന പരാമർശം; ഗവർണ്ണര്‍ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി

Published : Dec 02, 2022, 10:30 AM IST
ഭരണ നിർവ്വഹണത്തിന് സർക്കാരിന് താൽപര്യം ഇല്ലെന്ന പരാമർശം; ഗവർണ്ണര്‍ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി

Synopsis

ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവർണ്ണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്തുതകകൾക്ക് നിരക്കാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി. ക്രമസമാധാന വിഷയത്തിൽ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്ന ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കുക എന്നതാണ്. ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവർണ്ണർ പ്രവർത്തിക്കുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

 വിഴിഞ്ഞം വിഷയത്തിൽ സർക്കാർ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാതെയാണ് ഗവർണ്ണറുടെ വിമർശനം. ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിർത്താൻ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് അന്വേഷിക്കലാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സർക്കാരിനെ സഹായിക്കാൻ ബാധ്യതയുള്ള ഗവർണ്ണർ പ്രതിപക്ഷ നേതാവിനെ പോലെയാണ് പ്രവർത്തിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമർശിക്കുകയാണ് ഗവർണ്ണറുടെ ഹോബി. അതേ സമയം താൻ താമസിക്കുന്ന രാജ്ഭവന്റെ ആർഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നതിൽ ഗവർണ്ണർ യാതൊരു മടിയും കാണിക്കുന്നില്ല.

ഒരു ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സർക്കാരിന്റെ തീരുമാനപ്രകാരമാണ്. സർക്കാർ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവർണ്ണർക്കില്ല. വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നിരവധി പൊലീസുകാരാണ് ആശുപത്രിയിലുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിൽ രാജ്യാന്തര ഏജൻസി ഉണ്ടെന്ന ആരോപണങ്ങളോട് ഗവർണ്ണറുടെ മറുപടി എന്താണെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു.

Read More : ഗുജറാത്തില്‍ വന്ദേഭാരത് ട്രെയിന്‍ വീണ്ടും പശുവിനെ ഇടിച്ച് തെറിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി