മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന ആയുധമാക്കി മന്ത്രി വി ശിവൻകുട്ടി; 'ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാകണം'

Published : Jul 27, 2025, 07:12 PM ISTUpdated : Jul 27, 2025, 07:14 PM IST
sivankutty arlekar

Synopsis

പിഎസ് ശ്രീധരൻ പിള്ളയുടെ പ്രസ്‌താവന ആയുധമാക്കി ഗവർണർക്കെതിരെ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം എന്ന പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവർണർ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം എന്ന പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറും തമ്മിലുള്ള ആരോഗ്യകരമായ സമന്വയം നമ്മുടെ ജനാധിപത്യത്തിൻ്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഗവർണറുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' - മന്ത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുമ്പോൾ, ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും പരമപ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും മന്ത്രി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന കേരള ഗവർണർ രാജേന്ദ്ര ആർലേകർ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു ദിശാബോധം ഇതിലൂടെ ഉണ്ടാകുമെന്നും അത് കേരളത്തിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ