പാണക്കാട് ഹമീദ് അലി തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബൂബക്കർ ഫൈസി മലയമ്മ, നാസർ ഫൈസി കൂടത്തായി എന്നിവർ വിട്ട് നിൽക്കും.

കോഴിക്കോട്: ജിഫ്രി തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി. പതാക കൈമാറ്റ ചടങ്ങിൽ അതൃപ്തി. പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്താത്തതിൽ ഒരു വിഭാഗത്തിന് അമർഷം. സമസ്തയിലെ ലീഗ് അനുകൂലികൾ വിട്ടു നിൽക്കും. ഉദ്ഘാടന പരിപാടിയിൽ ഉൾപ്പെടെ പങ്കെടുക്കില്ല. നാളെ കന്യാകുമാരി നാഗർകോവിലിൽ വൈകീട്ട് 4 മണിക്ക് ആണ് ഉദ്ഘാടനം. യാത്രയിലെ സ്ഥിരം അംഗങ്ങൾ ആയ ചിലരും വിട്ടു നിൽക്കും. പാണക്കാട് ഹമീദ് അലി തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബൂബക്കർ ഫൈസി മലയമ്മ, നാസർ ഫൈസി കൂടത്തായി എന്നിവർ വിട്ട് നിൽക്കും. സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരിൽ നിന്നാണ് പ്രസിഡന്റ്‌ ജിഫ്രി തങ്ങൾ പതാക സ്വീകരിച്ചത്. ഉദ്ഘാടന സദസ്സിലെ അധ്യക്ഷനായി നിശ്ചയിച്ച അബ്ബാസ്‍ലി തങ്ങളും പരിപാടി ഒഴിവാക്കിയേക്കും.