പ്ലസ് വണിന് മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയെന്ന് മമന്ത്രി വി ശിവൻകുട്ടി

Published : Jun 06, 2025, 06:23 PM IST
plus one seat crisis

Synopsis

2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റിൽ 2,49,540 വിദ്യാർഥികൾക്ക് മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെന്റ്‌ ലഭിച്ചു. 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയെന്ന് പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 2 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2025 ജൂൺ 3ന് 10 മണി മുതൽ ആരംഭിച്ചു.

മെറിറ്റ് ക്വാട്ട , സ്‌പോർട്‌സ് ക്വാട്ട, മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ എന്നീ ക്വാട്ടകളിലെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 2025 ജൂൺ 5 ന്‌വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിച്ചു. ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 മെറിറ്റ്‌ സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ്‌ നടത്തിയത്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്ട്.

സംസ്ഥാന തലത്തിൽഒന്നാമത്തെ അലോട്ട്‌മെന്റിൽമെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ

സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 1,21,743

താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 99,525

അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074

ഒന്നാമത്തെ അലോട്ട്‌മെന്റിൽസ്‌പോർട്‌സ് ക്വാട്ടയിൽപ്രവേശനം നേടിയവരുടെ വിവരങ്ങൾ:-

സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 2649

താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 2021

അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 1430

ഒന്നാമത്തെ അലോട്ട്‌മെന്റിൽ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ:-

സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 914

താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 108

അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 279

ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനത്തിന്‌ ശേഷമുള്ള ഒഴിവുകൾ:-

മെറിറ്റ് ക്വാട്ട ഒഴിവുകൾ 96,108

സ്‌പോർട്‌സ് ക്വാട്ട ഒഴിവുകൾ 3508

മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ ഒഴിവുകൾ 494

ആകെ അപേക്ഷകൾ - 463686

മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകൾ -45851

നോൺ-ജോയിനിങ് ആയവർ - 27074

ആകെ പ്രവേശനം നേടിയവർ2,26,960

ശേഷിക്കുന്ന അപേക്ഷകൾ - 163801

ശേഷിക്കുന്നമെറിറ്റ്‌സീറ്റുകൾ - 100110

മാനേജ്‌മെന്റ് സീറ്റുകൾ- 38951

കമ്മ്യൂണിറ്റി സീറ്റുകൾ - 25322

അൺ-എയ്ഡഡ്‌ സീറ്റുകൾ - 53326

ശേഷിക്കുന്ന ആകെ സീറ്റുകൾ -217709

രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10 ന് പ്രസിദ്ധീകരിച്ച് പ്രവേശനം ജൂൺ 10,11 തീയതികളിൽ നടക്കും. മൂന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളിൽ പ്രവേശനം പൂർത്തിയാക്കി 2025 ജൂൺ 18 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശനവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാകും.

ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്ലസ് വൺ -എൻ എസ് ക്യൂ എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 02 -06 -2025 നു പ്രസിദ്ധീകരിച്ചു . 30660 മെറിറ്റ് സീറ്റുകളിലേക്കായി 25135 കുട്ടികൾക്ക് അലോട്ട്മെന്റ് നൽകിയിട്ടുണ്ട് .497 ഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് അലോട്ട്മെന്റ് നൽകി . 389 വി എച്‌ എസ് ഇ സ്കൂ‌ളുകളിൽ ആയി ആകെ 1100 ബാച്ചുകൾ നിലവിൽ ഉണ്ട് . 43 എൻ എസ് ക്യു എഫ് അധിഷ്ഠിത കോഴ്സുകളിൽ ആണ് ഈ വർഷം പ്രവേശനം നടക്കുന്നത് . ആകെ അപ്ലിക്കേഷൻ എണ്ണം 48200.

ഒന്നാം ഘട്ടത്തിലെ ആദ്യ അലോട്ട്മെന്റിന് ശേഷം അഡ്മിഷൻ (05-06-2025)

ആകെ സ്ഥിര പ്രവേശനം നേടിയത് - 9099

താൽകാലിക പ്രവേശനം നേടിയത് - 4827

ആകെ-13926

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി