തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രക്കും കിറ്റക്സിനെ വേണം; മന്ത്രി നേരിട്ട് കിഴക്കമ്പലത്തേക്ക്, ലക്ഷ്യം വൻ നിക്ഷേപം

Published : Jun 06, 2025, 05:21 PM ISTUpdated : Jun 06, 2025, 05:22 PM IST
kitex

Synopsis

ആന്ധ്രാ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനം സന്ദർശിക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരമാണ് സന്ദർശനം. 

കൊച്ചി: കുട്ടികളുടെ വസ്ത്ര നിർമ്മാണത്തിൽ ലോകത്തെ വലിയ കമ്പനികളില്‍ ഒന്നായ കിറ്റക്സ് ഗാർമെന്‍റ്സിനെ തേടിയെത്തി ആന്ധ്രപ്രദേശും. ആന്ധ്രാ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് അസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിർദേശ പ്രകാരമാണ് സന്ദർശനം. നേരത്തെ തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപം കിറ്റക്സ് നടത്തിയിരുന്നു.

വ്യവസായത്തിന് തെലങ്കാനയിലെത്തിയ കിറ്റക്സിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാന സർക്കാർ വാദ്ഗാനം ചെയ്തതെന്ന് മുമ്പ് കിറ്റക്സ് ഉടമ സാബു എം ജേക്കബ് പറഞ്ഞിരുന്നു. 3500 കോടി രൂപ മുതല്‍മുടക്കി 50000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു ഫാക്ടറികളാണ് കിറ്റക്‌സ് തെലങ്കാനയില്‍ പ്രഖ്യാപിച്ചത്. ആദ്യ ഫാക്ടറി വാറങ്കലില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു അടുത്തവര്‍ഷമാണ് രണ്ടാംഘട്ട കമ്മിഷനിംഗ് എന്നാണ് വിവരങ്ങൾ. കിറ്റക്‌സ് ഗാര്‍മെന്‍റ്സിന്‍റെ വാര്‍ഷിക വരുമാനം കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ കടന്നിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം