
തിരുവനന്തപുരം: പരാതി കിട്ടിയത് കൊണ്ടാണ് അഖിലക്കെതിരെ കേസെടുത്തതെന്ന് മന്ത്രി വി ശിവൻകുട്ടി. കേസിന്റെ നിയമവശങ്ങൾ താൻ പരിശോധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയല്ലേ? അന്വേഷണം നടക്കട്ടെ. ഗൂഢാലോചനയുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ എന്നും വി ശിവൻകുട്ടി പറഞ്ഞു. നിയമവശങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടില്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം തത്സമയം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്ത സംഭവത്തിൽ ഇടത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്ന നിലപാടിലാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെകുറിച്ചറിയില്ലെന്നാണ് ദില്ലിയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരിയുടെ പ്രതികരണം. മോദി ഭരണകാലത്ത് മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന വിമർശനം ഉയർത്തുന്ന സിപിഎം കേന്ദ്ര നേതൃത്വം, കേരളത്തിൽ സ്വന്തം സർക്കാരിന്റെ നടപടിയെ കുറിച്ച് മിണ്ടുന്നേയില്ല. മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത സംഭവം ദേശീയ മാധ്യമങ്ങളുൾപ്പെടെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam