തൃക്കാക്കരയിൽ 5ാം ക്ലാസുകാരനെ ഓടിച്ച സംഭവം; 'കുട്ടി ടിസി വാങ്ങണ്ട, റിപ്പോർട്ട് കിട്ടിയാൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പ്': മന്ത്രി വി ശിവൻകുട്ടി

Published : Aug 14, 2025, 06:02 PM IST
student attack

Synopsis

തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഓടിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‌വി ശിവൻകുട്ടി.

കൊച്ചി: തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഓടിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‌വി ശിവൻകുട്ടി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കും. കുട്ടി ടിസി വാങ്ങേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. സ്കൂളിൽ വൈകി എത്തിയതിനാണ് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റക്കിരുത്തുകയും സ്കൂളിൽ ഓടിക്കുകയും ചെയ്തത്. കുട്ടിയുടെ അച്ഛനുമായി സംസാരിച്ചു. സ്കൂൾ അധികാരികൾ ടി സി വാങ്ങിപ്പോകാനാണ് പറഞ്ഞതെന്ന് രക്ഷിതാവ് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇഷ്ടമുള്ള ശിക്ഷ നൽകുന്നത് കേരള വിദ്യാഭ്യാസത്തിനു അനുയോജ്യമല്ല. റിപ്പോർട്ട് കിട്ടിയാൽ ഒരു വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കും. കുട്ടി ടിസി വാങ്ങേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി അവിടെത്തന്നെ കുട്ടിയെ പഠിപ്പിക്കുമെ‌ന്നും കൂട്ടിച്ചേർത്തു.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം