
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 1444 കോടി രൂപ കേന്ദ്ര സർക്കാർ നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ല. ഇതിനായി ഇനി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായും വി ശിവൻകുട്ടി ആരോപിച്ചു.
വെള്ളിയാഴ്ച മതപരമായ ആരാധന നിർവഹിക്കാൻ വിദ്യാർത്ഥികൾക്ക് സ്കൂളിന് പുറത്ത് പോകാൻ വിലക്ക് എന്ന പേരിൽ പ്രചരിക്കുന്ന തനിക്കെതിരായ പോസ്റ്റർ വ്യാജമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി നൽകും. സ്‌കൂളുകളിലെ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു സ്കൂൾ ബോർഡിൽ പ്രദർശിപ്പിക്കണം. ഭിന്നശേഷി വിഭാഗക്കാരുടെ നിയമനങ്ങളിൽ കാലതാമസം വരുത്തരുത്. ഹൈസ്‌കൂൾ, ഹയർ സർക്കണ്ടറി പ്രധാന അധ്യാപകരുടെ ട്രാൻസ്‌ഫർ ഓൺലെൻ വഴിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.