സുരക്ഷാ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചെത്തി; നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

Published : Jul 07, 2025, 04:42 PM IST
vice president

Synopsis

ഈ ഉദ്യോ​ഗസ്ഥനെതിരെ നടപടിക്ക് സാധ്യതയുണ്ട്. 

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. ഈ ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ​ഗുരുവായൂർ ക്ഷേത്രദർശനത്തിനാണ് ഉപരാഷ്ട്രപതി എത്തിയത്.

സുരക്ഷാ ഹൗസിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്ക് മദ്യപിച്ചത്തിയത്. സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഉച്ചയ്ക്ക് 1.35 നാണ് ഉപരാഷ്ട്രപതി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. അവിടെ നിന്ന് 1.48 ന് തിരിച്ചിറങ്ങി. 2 .15 ന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കും പുറപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരക്ഷാവീഴ്ച്ചയുണ്ടായത്. ​ഗുരുവായൂ‍ർ ക്ഷേത്രത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാരശേരി മാഷും സാറ ടീച്ചറും തൊപ്പി വെച്ചിട്ടാണ് ഇറങ്ങിയതെങ്കിൽ അതിനു മുൻപേ സച്ചി മാഷ് തോക്കുപിടിച്ച് ഇറങ്ങി': വിമർശനവുമായി അശോകൻ ചരുവിൽ
'സ്വർണം കട്ട സിപിഎം നേതാക്കൾ ജയിലിലാണ്, അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതില്‍ ഒരു വിരോധവുമില്ല, പക്ഷെ പിണറായിയെയും ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ