`ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നത് വരെയും രാഹുൽ കുറ്റവാളി, കുട്ടികൾക്ക് മുന്നിൽ ഒരു കുറ്റവാളി വരാൻ പാടില്ല', വി ശിവൻകുട്ടി

Published : Aug 23, 2025, 12:39 PM IST
sivan kutty and rahul

Synopsis

രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നത് വരെയും രാഹുൽ കുറ്റവാളിയാണ്. കുട്ടികൾക്ക് മുന്നിൽ ഒരു കുറ്റവാളി വരാൻ പാടില്ല. അതുകൊണ്ട് രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ നിയമനടപടിയെടുക്കുകയാണ് വേണ്ടത്. വെള്ളച്ചാട്ടം പോലെ ആരോപണങ്ങൾ വരുകയാണ്. കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹത്തിൽ മാന്യമായി ഇറങ്ങണമെങ്കിൽ രാഹുൽ രാജിവെക്കുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 7 മുതൽ 10 വരെ പാലക്കാട് വെച്ചാണ് കേരള സ്കൂൾ ശാസ്ത്രോത്സവം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നുവരികയാണ്. കുട്ടികൾക്ക് മുന്നിൽ ഒരു കുറ്റവാളി വരാൻ പാടില്ല. അതുകൊണ്ട് രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം
'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം