
തിരുവനന്തപുരം: നിഗൂഢ പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ‘പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുൾ അഴിയുമോ?’- എന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നൽകാതെ മൂന്ന് വാചകങ്ങൾ മാത്രമാണുണ്ടായിരുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പോസ്റ്റെന്നതും ശ്രദ്ധേയം. ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചാണോ മന്ത്രിയുടെ പോസ്റ്റെന്നായിരുന്നു കമന്റുകളിലേറെയും. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ് ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ഗോവർധനുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam