
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച യുവനടി നന്ദിതയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കെ.എസ്. ആർ.ടി.സി ബസിൽ സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ ആ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 'മാനം' പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു പെൺകുട്ടിയെന്നും ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെൺകുട്ടി എല്ലാവർക്കും മാതൃകയാണെന്നും മന്ത്രി വ്യക്തമാക്കി. അതിക്രമത്തെ നേരിടാൻ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിന് അഭിവാദ്യം. പെൺകുഞ്ഞുങ്ങൾ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകൾക്കും ഉണ്ട്. കെ.എസ്. ആർ.ടി.സി ബസിൽ സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ ആ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു. 'മാനം' പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു ആ പെൺകുട്ടി. ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെൺകുട്ടി എല്ലാവർക്കും മാതൃക കൂടിയാണ്. ഒപ്പം അതിക്രമത്തെ നേരിടാൻ ആ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിന് അഭിവാദ്യം. പെൺകുഞ്ഞുങ്ങൾ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam