ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

Published : Feb 06, 2023, 09:31 AM IST
ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

Synopsis

കേസിലെ പ്രതി ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. 

തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സുപ്പീരിന്‍റിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കേസിലെ പ്രതി ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. 

തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു പീഡനശ്രമം. സംഭവത്തില്‍ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്.

അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിപ്പോഴായിരുന്നു പീഡനശ്രമം. വിദഗ്ധ ചികിത്സക്കായി മെഡി.കോളേജിലേക്ക് മാറ്റിയ യുവതിക്കൊപ്പം ബന്ധുവെന്ന പേരിൽ പ്രതി കയറിപ്പറ്റിയെന്ന് പൊലീസ്.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K