പിജി ഡോക്ടര്‍മാരുടെ സമരം; സംഘടനാ പ്രതിനിധികളുമായി ചൊവ്വാഴ്ച ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും

By Web TeamFirst Published Aug 8, 2021, 3:43 PM IST
Highlights

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ കെജിഎംഒഎ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. 

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ പിജി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 
ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ചര്‍ച്ച നടത്തുക. പിജി ഡോക്ടർമാര്‍ തിങ്കളാഴ്‍ച മുതല്‍ ആരംഭിക്കുന്ന സമരം പരിഹരിക്കാനാണ് ചർച്ച. അതേസമയം ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ കെജിഎംഒഎ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ്‌ വിദഗ്ധ സമിതി പരിശോധിക്കണമെന്നുമാണ് കെജിഎംഒഎയുടെ നിര്‍ദ്ദേശം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 
 

click me!