ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ

Published : Jan 09, 2026, 03:48 PM IST
vasavan, tantri

Synopsis

തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന്  അദ്ദേ​ഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എൻ വാസവൻ. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം. അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പറയാനില്ലെന്നും വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടായാൽ അപ്പോൾ പറയാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തന്ത്രിയെ അറസ്‌റ്റ് ചെയ്തത് വ്യക്തമായ തെളിവോടെയാണെന്ന് എസ്ഐടി. കൃത്യമായ മൊഴികളും തെളിവുമുണ്ടെന്നും വ്യക്തമാക്കി. എസ്ഐടിക്ക് നിയന്ത്രണങ്ങൾ ഇല്ലെന്നും അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെയാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ട് എ തങ്കപ്പനെതിരെ പോസ്റ്റ്; പൊലീസിൽ പരാതി നൽകി കോൺ​ഗ്രസ്, 'പിന്നിലെ രാഷ്ട്രീയ ഗുഢാലോചന അന്വേഷിക്കണം'
ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പ്, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി; 'തദ്ദേശ തെരഞ്ഞെടുപ്പിലേത് സവിശേഷ സാഹചര്യം'