'ജി സുകുമാരൻ നായരുടെ നിലപാട് സ്വാഗതാര്‍ഹം, എൻഎസ്എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല'; മന്ത്രി വിഎൻ വാസവൻ

Published : Sep 24, 2025, 11:39 AM IST
vn vasavan sukumaran nair

Synopsis

പിണറായി സർക്കാരിൽ എൻഎസ്എസിന് വിശ്വാസമാണെന്ന ജി സുകുമാരൻ നായരുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. എൻഎസ്എസ് ഒരിക്കലും സര്‍ക്കാരിന് എതിര്‍ത്തിട്ടില്ലെന്നും പ്രശ്നാധിഷ്ടിതമായിരുന്നു അവരുടെ നിലപാടെന്നും മന്ത്രി വാസവൻ പറഞ്ഞു

കോട്ടയം: പിണറായി സർക്കാരിൽ എൻഎസ്എസിന് വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നുമുള്ള ജി സുകുമാരൻ നായരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വിഎൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചത്. എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമാണ്. എൻഎസ്എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല.  സൃഷ്ടിപരമായ വിമർശനമാണ് യുഡിഎഫിനും ബിജെപിക്കുമെതിരെ ഉയർത്തിയതെന്നും വിഎൻ വാസവൻ പറഞ്ഞു.


സുകുമാരൻ നായരുടെ പ്രതികരണം സുദുദ്ദേശപരം

 

എല്ലാ അർത്ഥത്തിലും ഞങ്ങൾ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം. സദുദ്ദേശപരമായാണ് സുകുമാരൻ നായരുടെ പ്രതികരണമെന്നും അയ്യപ്പ സംഗമത്തിൽ എൻഎസ്എസിന്‍റെ പ്രതിനിധി അവതരിപ്പിച്ചതും ശരിയായ നിലപാടാണെന്നും വിഎൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ഈ പ്രതികരണത്തിനു ഒന്നും ബന്ധമില്ല. ബദൽ അയ്യപ്പ സംഗമത്തിൽ നടന്നത് മതനിരപേക്ഷതയിൽ പോറൽ എൽപ്പിക്കുന്ന സംഭവങ്ങൾ. അവിടെ പ്രസംഗിച്ച ഒരാൾ വാവരെ തീവ്രവാദിയെന്ന് വിളിച്ചു. പന്തളം കൊട്ടാരം തന്നെ അതിനെതിരെ നിയമ നടപടിക്ക് പോവുകയാണ്. എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും വിമർശനങ്ങൾ ഉയർത്തും. പ്രശ്നാധിഷ്ഠിതമായി കാര്യങ്ങളിലുള്ള നിലപാടാണ് അവര്‍ പറയുന്നതെന്നും വിഎൻ വാസവൻ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം