'കൊവിഡ് കണക്കിൽ കള്ളക്കളിയില്ല', മരണനിരക്ക് കുറക്കാനായത് നേട്ടമെന്ന് മന്ത്രി സുനിൽ കുമാർ

Published : Jan 30, 2021, 08:20 AM ISTUpdated : Jan 30, 2021, 08:34 AM IST
'കൊവിഡ് കണക്കിൽ കള്ളക്കളിയില്ല', മരണനിരക്ക് കുറക്കാനായത് നേട്ടമെന്ന് മന്ത്രി സുനിൽ കുമാർ

Synopsis

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് പരമാവധി കുറക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: സംസ്ഥാനം തെറ്റായ കൊവിഡ് കണക്കുകൾ കാണിക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി വിഎസ് സുനിൽ കുമാർ. കൊവിഡ് കണക്കിൽ കള്ളക്കളിയില്ലെന്നും കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ചാണ്  പരിശോധന നടത്തുന്നതെന്നും മന്ത്രി  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് പരമാവധി കുറക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്ത് ആദ്യമായി രോഗം  റിപ്പോർട്ട് ചെയ്ത കേരളത്തിൽ ആശങ്ക തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് ചെറിയ തോതിൽ നിയന്ത്രണവിധേയമായി വരുമ്പോഴും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറക്കാനോ രോഗം നിയന്ത്രണവിധേയമാക്കാനോ സാധിച്ചിട്ടില്ല. ആകെ രോഗികളുടെ എണ്ണവും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ നിലവിൽ കേരളത്തിലാണ്..ഇത് വലിയ വിമർശനമുയർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം