
തിരുവനന്തപുരം: കാർഷിക ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് സംസ്ഥാന സർക്കാർ. ഒരു സംസ്ഥാനവും അംഗീകരിക്കാത്ത നിയമമാണിത്. ഇത് മനസിലാക്കിയാണ് കോടതി ഇടപെടലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു. കേന്ദ്ര നിയമത്തിനെതിരെ ബദൽ നിയമം ഉടൻ ഉണ്ടാക്കും. കർഷകരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമം സംസ്ഥാനം കൊണ്ടുവരും. ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഓർഡിനൻസ് ഇറക്കുമെന്നും സംസ്ഥാന കൃഷിമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam