ജനങ്ങളുടെ പരാതികൾക്ക് പരിഹാരമാവുമോ?മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ ഇന്ന് മുതൽ, വിശദാംശങ്ങൾ ഇങ്ങനെ

Published : Dec 09, 2024, 07:52 AM IST
ജനങ്ങളുടെ പരാതികൾക്ക് പരിഹാരമാവുമോ?മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ ഇന്ന് മുതൽ, വിശദാംശങ്ങൾ ഇങ്ങനെ

Synopsis

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വുമൺസ് കോളേജിൽ മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം, കോഴഞ്ചേരി, കോഴിക്കോട്, കോട്ടയം താലൂക്കുകളിൽ ഇന്ന് അദാലത്തുകൾ നടക്കും. ജനുവരി 13-ാം തീയതി വരെയാണ് അദാലത്തുകൾ. 

തിരുവനന്തപുരം: താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകൾ ഇന്ന് മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വുമൺസ് കോളേജിൽ മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം, കോഴഞ്ചേരി, കോഴിക്കോട്, കോട്ടയം താലൂക്കുകളിൽ ഇന്ന് അദാലത്തുകൾ നടക്കും. ജനുവരി 13-ാം തീയതി വരെയാണ് അദാലത്തുകൾ. 

അദാലത്തുകളുടെ വിശദാംശങ്ങൾ നോക്കാം.

1. ഇന്ന് അദാലത്ത് നടക്കുന്നത് തിരുവനന്തപുരം, കോഴഞ്ചേരി, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ താലൂക്കുകളിൽ ആണ്. ഓരോ അദാലത്തിലും രണ്ട് മന്ത്രിമാർ പങ്കെടുക്കും.
2. നാളെ നെയ്യാറ്റിന്‍ക്കര, തലശേരി, മല്ലപ്പള്ളി, വൈക്കം, വടകര താലൂക്കുകളിൽ അദാലത്ത് നടക്കും.
3. പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, കയ്യേറ്റം, വഴി തടസപ്പെടുത്തൽ, സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിലെ കാലതാമസം, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ എല്ലാം അദാലത്തിൽ പരിഗണിക്കും.
4. ആനുകൂല്യങ്ങള്‍, പുനരധിവാസം, ധനസഹായം, പെന്‍ഷന്‍ പരാതികൾ പരിഗണിക്കും. മലിനീകരണം, ജല സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ്, വിള ഇന്‍ഷുറന്‍സ് പരാതികളും പരിഗണിക്കും. 

പരാതികൾ മുൻകൂട്ടി നൽകണം. karuthal.kerala.gov.in എന്ന വെബ്‌സൈറ്റിൽ പരാതി നൽകാം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പരാതി നൽകാൻ സൗകര്യം ഉണ്ട്. താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയും പരാതികൾ സമർപ്പിക്കാം. സംസ്ഥാനത്തെ എല്ലാ താലൂക്കിലും ഉള്ള പരിപാടി ആയതിനാൽ പൊതു ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

ദൃഷാന വീട്ടിലേക്ക് മടങ്ങുന്നു; പ്രതീക്ഷയോടെ മാതാപിതാക്കൾ, വീട്ടിനുള്ളിലെ അന്തരീക്ഷം മാറ്റമുണ്ടാക്കിയേക്കാം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
കണ്ണൂരിൽ ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; മാസങ്ങൾ നീണ്ട വിചാരണ, തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും