മന്ത്രിമാരുടെ വിദേശയാത്ര; യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നശേഷം വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ, 8 മന്ത്രിമാരുടെ യാത്ര സ്വന്തം നിലയില്‍

Published : Oct 12, 2026, 02:04 PM IST
V D Satheesan

Synopsis

പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നല്‍കി. മറ്റ് മന്ത്രിമാരുടെ യാത്രാച്ചെലവ് വഹിച്ചത് ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല.

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നശേഷം വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരെന്ന് മുഖ്യമന്ത്രി വി ഡി സന്തീശന്‍ നിയമസഭയില്‍. പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നല്‍കി. യാത്രകളുടെ ചെലവ് വഹിച്ചത് ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. എന്നാല്‍ സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഔദ്യോഗിക യാത്രയുടെ ചെലവുകൾ വഹിക്കുന്നത് സർക്കാരാണ്. മന്ത്രിമാരുടെ യാത്ര, താമസം എന്നിവ സ്പോൺസർ ചെയ്യാൻ വ്യവസ്ഥയുണ്ടോ എന്ന് ചോദ്യത്തിന് ഔദ്യോഗിക യാത്രയിലെ താമസം സംബന്ധിച്ച് പെരുമാറ്റ ചട്ടത്തിൽ വ്യവസ്ഥയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വിദേശയാത്ര നടത്തിയ മന്ത്രിമാരും യാത്ര ചെയ്ത സ്ഥലങ്ങളും

ഒ ജെ ജനീഷ് - ഒമാൻ, ഖത്തർ

മോൻസ് ജോസഫ് - യു.എസ്.എ.

ടി സിദ്ദിഖ് - സൗദി അറേബ്യ

ബിന്ദു കൃഷ്ണ - ബഹ്റൈൻ

രമേശ് ചെന്നിത്തല - യു.എ.ഇ., യു.എസ്.എ.

​കെ എം ഷാജി - ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, യു.എ.ഇ.

പി സി വിഷ്ണുനാഥ് - ബഹ്റൈൻ, യു.എ.ഇ.

വി ഇ അബ്ദുൾ ഗഫൂർ - യു.എ.ഇ.

ഷിബു ബേബി ജോൺ - യു.എ.ഇ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരള നിയമസഭ തെരഞ്ഞെടുപ്പ് റദാക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം'; ഗ്യാനേഷിനെതിരായ പ്രമേയത്തിൽ ഭേദഗതിയുമായി ബിജെപി, തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി
രാജ്യത്ത് ഇതാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ പ്രമേയം പാസാക്കി കേരളം; 'ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി സമിതി പുനസംഘടിപ്പിക്കണം'