
തിരുവനന്തപുരം: ഭരണ കാര്യങ്ങളിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ മന്ത്രിസഭ തീരുമാനം. തിരുവനന്തപുരം ഐഎംജിയിൽ ഈ മാസം 20 മുതൽ 22 വരെയാണ് പരിശീലനം. പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാനരീതിയിൽ മന്ത്രിമാർക്ക് ഐഐഎമ്മിൽ പരിശീലനം നൽകിയിരുന്നു.
20,21,22 തീയ്യതികളിൽ ഒരു ദിവസം മൂന്ന് ക്ലാസുകൾ വച്ച് ഒമ്പത് ക്ലാസുകളാണ് ഉണ്ടാകുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. പരിശീലന പരിപാടിയുടെ ചെലവുകൾ ഐഎംജി ഡയറക്ടർ സർക്കാരിന് നൽകേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam