
കൊല്ലം: പരവൂരില്‍ അമ്മക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രണത്തില്‍ അറസ്റ്റിലായ പ്രതി ആശിഷിനെ 14 ദിവസത്തേക്ക് പരവൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം മുന്ന് മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. സ്ത്രീകളെ മനപ്പൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യത്തേടെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐപിസി 326, 354 എന്നീ വകുപ്പുകള്‍ ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ തെന്മലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona