
തൃശ്ശൂർ: സിഎജി റിപ്പോർട്ട് കോടതി ഉത്തരവല്ലെന്നും തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിശദമായ ചർച്ചക്ക് ശേഷമാണ് റിപ്പോർട്ട് തള്ളിയത്. അടിസ്ഥാന രഹിതമായ പരാമർശങ്ങളായിരുന്നു സി ഐ ജി യുടേത്. സി എ ജിയുടേത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
സാമാന്യ നീതിയുടെ നിഷേധമാണ് സി എ ജി റിപ്പോർട്ട്. സിഎജിക്ക് രാഷ്ട്രീയലക്ഷ്യമുണ്ട്. സി എ ജി ക്ക് മുന്നിൽ കീഴടങ്ങാനില്ല. വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നത് അംഗീകരിക്കാനാകില്ല. കിഫ്ബി വേണ്ടാ എന്നാണ് പ്രതിപക്ഷത്തിന്റ നിലപാട്. അങ്ങനെയെങ്കിൽ എങ്ങിനെ പദ്ധതികൾക്ക് പണം കണ്ടെത്തുമെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണം. കിഫ് ബി യുടെ പ്രവർത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കൾ പറയട്ടെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കിഫ്ബി ചർച്ച വിഷയമാകും എന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam