ബൈജുവിനെ മോൻസനാക്കി, മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി മന്ത്രി ശിവൻകുട്ടി

Web Desk   | Asianet News
Published : Sep 29, 2021, 07:59 PM ISTUpdated : Sep 29, 2021, 08:59 PM IST
ബൈജുവിനെ മോൻസനാക്കി, മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി മന്ത്രി ശിവൻകുട്ടി

Synopsis

പ്രചരിക്കുന്ന  പോസ്റ്റുകൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി പരാതിയിൽ പറയുന്നു. നടൻ ബൈജുവിന് ഒപ്പം മന്ത്രി നിൽക്കുന്ന ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതി നൽകിയ കാര്യം മന്ത്രി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. 

തിരുവനന്തപുരം: മോൻസൺ മാവുങ്കലിനൊപ്പം എന്ന തരത്തിൽ തന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി ഡിജിപിക്ക് പരാതി നൽകി. പ്രചരിക്കുന്ന  പോസ്റ്റുകൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി പരാതിയിൽ പറയുന്നു. നടൻ ബൈജുവിന് ഒപ്പം മന്ത്രി നിൽക്കുന്ന ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതി നൽകിയ കാര്യം മന്ത്രി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.

Read Also: മോൻസന്റെ വീട്ടിലെ ആനക്കൊമ്പ് വ്യാജം; ഒട്ടകത്തിൻ്റെ എല്ലാണോ എന്ന് സംശയം, പരിശോധന തുടരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കോഴിക്കോട് ബീച്ചിന് അടുത്ത് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
ഓട്ടോറിക്ഷയില്‍ എത്തിയത് മൂന്ന് പേർ, പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കുപ്പിയില്‍ പെട്രോൾ നൽകാൻ, എതിർത്തതിന് പിന്നാലെ ഭീഷണി; പരാതി നൽകി പമ്പ് ഉടമ