വിമാനത്തിൽ അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ടിന് അനുമതി; മൂന്നാം വർഷവും അനുമതി നൽകി വ്യോമയാന മന്ത്രാലയം

Published : Nov 21, 2026, 09:01 PM IST
flights, sabarimala

Synopsis

അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ദില്ലി: വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം. അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി നൽകിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി. ബിസിഎഎസ് (BCAS), സിഐഎസ്എഫ് (CISF), വിമാനത്താവള അധികൃതർക്ക് നിർദേശം നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ശബരിമലയില്‍ ഇന്നലെ മുതല്‍ തീർത്ഥാടകരുടെ എണ്ണം കൂടി

ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതല്‍ തീർത്ഥാടകരുടെ എണ്ണം കൂടി. ഇന്ന് നാല് മണിവരെ നാല്‍പ്പത്തിയാറായിരം പേരാണ് മലചവിട്ടിയത്. എന്നാല്‍ വിർച്വല്‍ ക്യൂ ബുക്കിങും തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിൽ അന്വേഷണം തുടരുകയാണ്. ബുക്ക് ചെയ്ത ദിവസം തന്നെ തീർത്ഥാടനത്തിന് എത്താൻ ഭക്ത‍‍ർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർത്ഥിച്ചു.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വിർച്വല്‍ ക്യൂ ബുക്കിങ് പൂർണമായിരുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ബുക്ക് ചെയ്തതില്‍ പകുതിയോളം പേർ ദർശനത്തിന് എത്തിയില്ല. ഈ അസ്വഭാവികതയില്‍ ആണ് അന്വേഷണം നടക്കുന്നത്. ഏജന്‍റുമാർ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോയെന്നെ ആരോപണവും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെ മുതല്‍ ശബരിമലയില്‍ എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടി. രാത്രി 12 മണിവരെ 60,635 തീർത്ഥാടകർ മലചവിട്ടി. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ പേർ ദർശനത്തിനെത്തിയതും ഇന്നലെയാണ്.

തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് വിർച്വല്‍ ബുക്കിങ് ദിവസം അറുപത്തിയാറായിരത്തില്‍ നിന്ന് എഴുപത്തിയൊന്നായിരമാക്കി ഉയർത്തിയിരുന്നു. അയ്യായിരത്തിന്‍റെ വർധന ഘട്ടം ഘട്ടമായാണ് ഏർപ്പെടുത്തുന്നത്. ഉയരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ വസ്തുതയില്ലെന്നാണ് പരിശോധനയില്‍ ബോധ്യമാകുന്നതെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. വെർച്യുല്‍ ക്യൂ വഴി ബുക്ക് ചെയ്തവർ അനുവദിച്ച സമയത്ത് തന്നെ ദർശനത്തിന് എത്തണമെന്നും തീർത്ഥാടനം മാറ്റിയാല്‍ ബുക്കിങ് ക്യാൻസല്‍ ചെയ്യണമെന്നും എഡിഎം അഭ്യർത്ഥിച്ചു. അതേസമയം പമ്പയിയില്‍ സ്പോട്ടിങ് ബുക്കിങ് ഏർപ്പെടുത്തമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ചുനാൾ നീണ്ട ശാസ്ത്രവിസ്മയങ്ങൾക്ക് തിരശ്ശീല; കണ്ണൂരിന് ഓവറോൾ കിരീടം, അടുത്ത വർഷം മുതൽ വാണിജ്യ ശാസ്ത്രമേളയുമെന്ന് വിദ്യാഭ്യാസ മന്ത്രി
ചങ്ങനാശ്ശേരിയിലെ പാറേൽ പള്ളി ഇനി മുതൽ ബസലിക്ക; പ്രഖ്യാപനം നടത്തിയത് ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ