
കോട്ടയം: ചങ്ങനാശ്ശേരിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളി ഇനി മുതൽ ബസലിക്ക. വിവിധ സഭാപിതാക്കന്മാരുടെ സാന്നിധ്യത്തിൽ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയം ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ പതിമൂന്നാമത്തെ ബസിലിക്കയുമായി പാറേപ്പള്ളി മാറി. മർത്ത്മറിയം ഇമാകുലേറ്റ് കൺസപ്ക്ഷൻ ബസിലിക്ക എന്നാണ് ഇനി ദേവാലയം അറിയപ്പെടുക. പുതുതായി പണിത ദേവാലയ കോംപ്ലക്സിലെ വലിയ പള്ളിയുടെ കൂദാശയും നടന്നു. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ കാർമികത്വത്തിലാണ് കൂദാശ നടന്നത്. 180 അടി ഉയരത്തിൽ 51,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ദേവാലയ കോംപ്ലക്സ് പണിതിരിക്കുന്നത്. കോംപ്ലക്സിനുള്ളിലെ ചെറിയ പള്ളിയുടെ കൂദാശ നാളെയും, ഭൂഗർഭ കപ്പേളയുടെ കൂദാശ ഡിസംബറിലുമാണ് നടക്കുക. 1906 ൽ അമലോൽഭവ മാതാവിന്റെ നാമധേയത്തിലാണ് ചങ്ങനാശ്ശേരിയിൽ പള്ളി സ്ഥാപിതമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam