
തൃശ്ശൂര്‍: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബിജെപി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ സമൂഹത്തിന്‍റെ വിവ്ധ തുറകളില്‍ മികവ് തെളിയിച്ച വനിതകള്‍ വേദിയിലെത്തും.ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോൾ, ഗായിക വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ കുടിശിക കിട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി ഉൾപ്പടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അറിയിച്ചു.ഭക്ഷിണേന്ത്യയിലും കേരളത്തിലും ബിജെപിയുടെ അടിത്തറ വർധിപ്പിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചു മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.ബിജെപിക്കൊപ്പം നിൽക്കുന്ന കൈസ്തവപുരോഹിതർ അടക്കമുള്ളവരെ അധിക്ഷേപിക്കാനാണ്സിപിഎം ശ്രമം.മത പുരോഹിതൻമാരുൾപടെ ബിജെപിയിൽ ചേരുന്നവർക്കെതിരായ നീക്കത്തെ നേരിടും.ഇരു മുന്നണികളുടേയും പതനം കേരളത്തിൽ ആസന്നമായിരിക്കുന്നു.വർഗ്ഗീയ, വോട്ട് ബാങ്ക് രാഷ്ടീയത്തിത്ത് കേരളത്തിലിനി ആയുസ്സില്ല.യു ഡി എഫിന്‍റെ 19 എംപിമാരും നിർഗുണ പരബ്രഹ്മങ്ങളായിരുന്നു.എല്‍ഡിഎഫിലെ ആരിഫിന് പാർലമെന്‍റില്‍ എഴുനേറ്റ് നിൽക്കാനാവതില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam