പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Published : Sep 21, 2024, 05:22 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Synopsis

കാഞ്ഞിരക്കാടുള്ള വാടകവീട്ടിൽ കുടുംബമായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. 19 -ാം തീയതി രാത്രി 12 മണിയോടെയാണ് സംഭവം.  

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. കാഞ്ഞിരക്കാടുള്ള വാടകവീട്ടിൽ കുടുംബമായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. 19 -ാം തീയതി രാത്രി 12 മണിയോടെയാണ് സംഭവം.

പെൺകുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ച് വന്നത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

ആറാം തവണ ലോറിയിൽ കൊളുത്തി; രണ്ടു ടയറുകൾ ഉയർത്തി മൽപേ, അർജുൻ്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ്

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ