കായിക താരത്തിന് നേരെ മോശം പെരുമാറ്റം, മാനേജിംഗ് കമ്മിറ്റി അംഗത്തിന് നേരെ പരാതി

Published : Jul 11, 2022, 11:28 PM IST
കായിക താരത്തിന് നേരെ മോശം പെരുമാറ്റം, മാനേജിംഗ് കമ്മിറ്റി അംഗത്തിന് നേരെ പരാതി

Synopsis

വരുന്ന തലമുറയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വനിതാ കായികതാരം

കോട്ടയം : പാലായിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായികതാരത്തിനു നേരെ മോശമായി പെരുമാറിയെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. പാലാ മുൻസിപ്പൽ സ്റേറഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തിലിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസ് എടുത്തത്.  സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ്  അറിയിച്ചു.

വരുന്ന തലമുറയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വനിതാ കായികതാരം പറഞ്ഞു. കായിക താരങ്ങൾക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗവും ഒപ്പമുണ്ടായിരുന്നയാളും നടന്ന് താരത്തിന്റെ പരിശീലനം മുടക്കാൻ ശ്രമിച്ചു.

ഇത് ചോദ്യം ചെയ്തപ്പോഴാണ് താരത്തിന് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഇതോടെ ഇവർ സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. പാലാ മുൻസിപ്പൽ കൌൺസിൽ വൈസ് ചെയർമാൻ ഉൾപ്പെടെ നഗരസഭാ അംഗങ്ങൾ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തി. ഇയാൾക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് താരവും ഒപ്പമുള്ളവരും പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും