തിരുവനന്തപുരത്ത് സ്ത്രീയോട് മോശം പെരുമാറ്റം; ക്യാന്റീൻ ജീവനക്കാരനായ ഉള്ളൂർ സ്വദേശി പിടിയിൽ

Published : May 01, 2023, 05:00 PM ISTUpdated : May 01, 2023, 06:04 PM IST
തിരുവനന്തപുരത്ത് സ്ത്രീയോട് മോശം പെരുമാറ്റം; ക്യാന്റീൻ ജീവനക്കാരനായ ഉള്ളൂർ സ്വദേശി പിടിയിൽ

Synopsis

പബ്ലിക് ലൈബ്രറിയിൽ ക്യാന്റീൻ ജീവനക്കാരനാണ് ഇയാൾ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാരിയായ സ്ത്രീക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശിയാണ് പ്രതി. പബ്ലിക് ലൈബ്രറിയിൽ ക്യാന്റീൻ ജീവനക്കാരനാണ് ഇയാൾ. ഉച്ചക്കാണ് ഇയാൾ വഴിയാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയത്. ക്രൈെം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ബൈക്കിൽ എത്തിയ ഇയാൾ സ്ത്രീയോട് മോശമായി സംസാരിക്കുകയായിരുന്നു. പാറ്റൂർ മൂലവിളാകത്ത് വെച്ച് ഉച്ചക്കായിരുന്നു സംഭവം. പേട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. 

ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തി ഇയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചു. തുടര്‍ന്ന് ബൈക്കോടിച്ച് പോയി. സ്ത്രീ ബൈക്കിന്‍റെ നന്പര്‍ ശ്രദ്ധിച്ചതാണ് കേസിലെ പ്രധാനപ്പെട്ട വസ്തുത. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടറുടെ ഭാര്യക്ക് നേരെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. അപ്പോള്‍ തന്നെ ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയും നംപര്‍ കൈമാറുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ച് വൈകുന്നേരത്തോടെ പ്രതിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം