ആശ്വാസവാർത്ത: കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാർപാടത്ത് നിന്ന് കണ്ടെത്തി

Published : Feb 19, 2025, 12:02 AM ISTUpdated : Feb 19, 2025, 12:30 AM IST
ആശ്വാസവാർത്ത: കൊച്ചിയിൽ നിന്ന് കാണാതായ  വിദ്യാര്‍ത്ഥിനിയെ വല്ലാർപാടത്ത് നിന്ന് കണ്ടെത്തി

Synopsis

കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇന്ന് വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്കൂളില്‍ പോയത്. ഇത് സ്കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്. വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ആദ്യം തുടങ്ങി ബിജെപി; നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ, മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം