ടണലിൽ ഇറങ്ങി തിരച്ചിൽ രാവിലെ തുടങ്ങും; എൻഡിആർഎഫ് സംഘവും ഡ്രാക്കോ റോബോട്ടുമെത്തി, മാലിന്യനീക്കവും നിർത്തി

Published : Jul 14, 2024, 01:00 AM ISTUpdated : Jul 14, 2024, 06:03 AM IST
ടണലിൽ ഇറങ്ങി തിരച്ചിൽ രാവിലെ തുടങ്ങും; എൻഡിആർഎഫ് സംഘവും ഡ്രാക്കോ റോബോട്ടുമെത്തി, മാലിന്യനീക്കവും നിർത്തി

Synopsis

ആറ് മണിക്ക് രക്ഷാപ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എൻഡിആർഎഫ് ടീം, സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിന്റെ റോബോട്ടുകൾ എന്നിവർ ചേർന്നാണ് നാളെ രാവിലെ ജോയിക്കായി തിരച്ചിൽ നടത്തുക

തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ രാവിലെ തുടരും. രാവിലെ ആറരയോടെയായിരിക്തകും തിരച്ചില്‍ ആരംഭിക്കുക. ജില്ലാ കളക്ടറും മേയറും എൻ‍ഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരി​ഗണിച്ച് തിരച്ചിൽ രാവിലെത്തേക്ക് മാറ്റിയത്. 

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കും എന്നുള്ളത് കൊണ്ടാണിത്. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ സർവീസുകൾ നിരവധിയെണ്ണം എത്തുന്നതിനാൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അടക്കം ഒരു പ്രവർത്തനവും പാടില്ലെന്നാണ് റെയിൽവേ അറിയിച്ചത്. 

എൻഡിആർഎഫ് ടീം, സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിന്റെ റോബോട്ടുകൾ എന്നിവർ ചേർന്നാണ് രാവിലെ ജോയിക്കായി തിരച്ചിൽ നടത്തുക. മൂന്നാം പ്ലാറ്റ്ഫോമിലെ മാൻഹോൾ വഴി തിരച്ചിൽ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഒന്നാം പ്ലാറ്റ്ഫോമം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചിൽ നടത്തുമെന്ന് കളക്ടർ പറഞ്ഞു. 

അർധരാത്രി 12ന് ശേഷമാണ് എൻഡിആർഎഫ് ടീം എത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെൻ റോബോട്ടിക്സ് ടീം എത്തിക്കുകയും ചെയ്തു. ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിലെ ദൃശ്യങ്ങൾ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകൾ വൃത്തിയാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ. തമ്പാനൂരിലെ രക്ഷാപ്രവർത്തനത്തിനായി ഇതിന് പ്രത്യേകം മാറ്റം വരുത്തിയാണ് ഇപ്പോൾ പരീക്ഷിച്ച് നോക്കുന്നത്. 

ഇന്നലെ രാവിലെ 11. 30നാണ് അപകടമുണ്ടായത്. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയത് മേയറും കളക്ടറുമടക്കം രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥലത്ത് രാത്രി വൈകിയും . ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനാണ് മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ്. തോട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് കാണാതായത്. 

യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം