കാണാതായ വൃദ്ധയെ വീടിന് സമീപത്തെ ചെക്ക് ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 28, 2025, 01:54 PM IST
ayisha

Synopsis

കാണാതായ വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കേപ്പറ്റ കൊട്ടാരശ്ശേരി ആയിഷയെ (85) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് നിന്നും കാണാതായ വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുക്കോട് തെക്കേപ്പറ്റ കൊട്ടാരശ്ശേരി ആയിഷയെ (85) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ തോട്ടിലെ പാറപ്പള്ളി ചെക്ക് ഡാമിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ആണ് ഇവരെ കാണാതായത്. പിന്നീട് വീട്ടുകാരും പരിസരവാസികളും സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ ഉപയോഗിച്ചിരുന്ന തോർത്ത് വീടിനു സമീപത്തെ തോടിന്റെ കരയിൽ കണ്ടതിനെ തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ഇന്ന് 11:30ഓടെ സമീപത്തെ ചെക്ക് ഡാമിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഓർമ്മ കുറവുള്ളതായി പൊലീസ് അറിയിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം