
കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആലുവ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ഷാജീവന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ആറ് ദിവസമായി ഇയാളെ കാണാതായിരുന്നു. ഷാജീവന്റെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം കടുപ്പിച്ചത്.
വായ്പയ്ക്ക് ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. സുഹൃത്തുക്കൾ ഷാജീവിനെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജീവിനെ കാണാതായത് എന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം. രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാൾ പിന്നെ തിരിച്ചെത്തിയില്ല. കടയിരുപ്പിനു സമീപമുളള റോഡിൽ ഓട്ടോ കണ്ടെത്തിയിരുന്നു. എന്നാൽ ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ടായിരുന്നു.
അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നും ഇവർ മർദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി. ഇതാണ് തർക്കത്തിന് കാരണം. ഭാര്യയുടെ പരാതിയിൽ കേസെടുത്ത പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam