കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് ക്രിമിനൽ ക്രിമിനൽ കേസെടുക്കും. ദേവസ്വം ബോർഡിന്റെ അന്വേഷണത്തിന് സമാന്തരമായിട്ടാവും സംഭവം പൊലീസ് അന്വഷിക്കുക.സംഭവം ഗുരുതരമാണെന്ന് ക്ഷേത്രം സന്ദർശിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞു.
സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മുത്തുകളാണ് കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ക്ഷേത്രസമിതിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പഴയ മേൽശാന്തിയുടെ വിശദീകരണവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്.സമഗ്രമായ അന്വേഷണം വേണമെന്നു ക്ഷേത്രം ഉപദേശകസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.
മേൽശാന്തി ശ്രീകോവിലിൽ തന്നെ സൂക്ഷിക്കുന്ന മാലയിൽ 23 ഗ്രാം സ്വർണ്ണമാണ് ഉള്ളത്. തിരുവാഭരണം കാണാതായി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഉപദേശക സമിതി പറഞ്ഞു. എന്നാൽ തിരുവാഭരണത്തിലെ മാല മാറ്റിയെന്ന് സംശയമുണ്ടെന്നാണ് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പറയുന്നത്. ഇപ്പോഴുള്ളത് 72 മുത്തുകൾ ഉള്ള മാലയാണ്. ഈ മാലയിലെ 9 മുത്തുകൾ ഇളകിപ്പോയതായി കാണുന്നില്ല. അതിനാലാണ് മാല തന്നെ മാറ്റിയെന്ന് സംശയിക്കുന്നത്.
അതേസമയം, ക്ഷേത്ര ആഭരണങ്ങളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തണമെന്ന് ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ക്ഷേത്രസംരക്ഷണസമിതി പറയുന്നത്. തിരുവാഭരണത്തിലെ മുത്തുകൾ നഷ്ടമായതിലെ ദുരൂഹതകൾ നീക്കണമെന്നും ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam