റോസ്‌മലയിൽ കാട്ടുപോത്തിനെ കണ്ട് ഭയന്നോടി കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്തി

Published : Feb 17, 2020, 09:35 AM IST
റോസ്‌മലയിൽ കാട്ടുപോത്തിനെ കണ്ട് ഭയന്നോടി കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്തി

Synopsis

കോട്ടയം സ്വദേശി സുമേഷാണ് കാട്ടിൽ അകപ്പെട്ടത്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു

കൊല്ലം: കാട്ടുപോത്തിനെ കണ്ട് ഭയന്നോടി കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്തി. കൊല്ലം ആര്യങ്കാവ് റോസ്‌മലയിൽ ഇന്നലെയാണ് സംഭവം. സഞ്ചാരികളായി എത്തിയ വിദ്യാർത്ഥികൾ കാട്ടുപോത്തിനെ കണ്ട് ഭയന്നോടിയപ്പോൾ ഇവരിലൊരാൾ കൂട്ടം തെറ്റി കാട്ടിൽ അകപ്പെടുകയായിരുന്നു.

കോട്ടയം സ്വദേശി സുമേഷാണ് കാട്ടിൽ അകപ്പെട്ടത്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. 15 മണിക്കൂറോളം പരിശ്രമിച്ചാണ് വനപാലകർക്ക് ഇയാളെ കണ്ടെത്താനായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമസിച്ചിരുന്നത് തനിച്ച്, ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം
കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്