നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

Published : Feb 17, 2020, 09:25 AM ISTUpdated : Feb 17, 2020, 09:31 AM IST
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

Synopsis

സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. സാബുവിനെ ഇന്ന് കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കും.

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി എസ്ഐ കെ എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചി സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. സാബുവിനെ ഇന്ന് കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ജൂണ്‍ 21നാണ് വാഗമണ്‍ സ്വദേശിയായ രാജ്കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പൊലീസുകാർ അറസ്റ്റിലാവുകയും ചെയ്തു. കേസിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ഭാവഭേദമില്ലാതെ പൾസർ സുനി, കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, ശിക്ഷാവിധി ഇന്ന് തന്നെ
ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല